ആനക്കാഴ്ചകള്‍ ...
"എന്തുട്ടാഷ്ടാ അവന്‍റെ കൊമ്പ്, ആ തലേടുപ്പു നോക്യേ.... "
പൂരമൈതാനിയിലും പാറമേക്കാവിനുമുന്നിലും കുളിച്ചു കുറിതൊട്ട് തലയെടുപ്പോടെ നിന്ന കരിവീരന്‍മാരെ എത്ര കണ്ടിട്ടും മതിവരുന്നില്ല തൃശൂരുകാര്‍ക്ക്.
തലയെടുപ്പിലും പൊക്കത്തിലും ഒന്നാം നിരക്കാരായ ഗജവീരന്‍മാര്‍ എത്തുന്ന പൂരത്തിന്‍റെ തലേന്നാള്‍ നഗരം ആനക്കാഴ്ചകള്‍ക്കു പിന്നാലെ.
വൈകിട്ടു മൂന്നുമണിയോടെ ജില്ലയില്‍ നിന്നും കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നുമായി കൊമ്പന്മാര്‍ എത്തിത്തുടങ്ങി.
പൂരമൈതാനിക്കു മുകളില്‍ കത്തിനിന്ന മേടസൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞതോടെ കരിവീരന്‍മാര്‍ നീരാട്ടിനു നായ്ക്കനാല്‍ പരിസരത്തെ വെള്ളം നിറച്ച തൊട്ടിക്കു സമീപത്തേക്ക്.
ഇതോടെ പുരുഷാരവും നീങ്ങി അവിടേക്ക്.
തൂണുപോലെ കാലും ചൂലുപോലെ വാലും മുറംപോലെ ചെവിയുമുള്ള, നഴ്സറിക്ലാസില്‍ പരിചയപ്പെട്ട ആനയെ ഒന്നു തൊടാന്‍ കുട്ടികള്‍ വാശിപിടിച്ചു.
"വേണങ്കെില്‍ ഒന്നു തൊട്ടോ..." ഗാംഭീര്യം കലര്‍ന്ന സ്വരത്തില്‍ പാപ്പാന്‍ .
ആനകളില്‍ താരം കുട്ടിക്കൊമ്പന്‍ ചേറ്റുവ കണ്ണനായിരുന്നു.
പൊക്കമില്ലായ്മയാണ് എന്‍റെ പൊക്കം എന്നമട്ടില്‍ കുസൃതികളോടെ കണ്ണനെത്തിയപ്പോള്‍ ആനപ്രേമികള്‍ കണ്ണനുചുറ്റും തിക്കിത്തിരക്കി.
ചെമ്പൂത്ര ദേവീദാസന്‍, കുന്നുമേല്‍ പരമേശ്വരന്‍, ജൂനിയര്‍മാധവന്‍കുട്ടി, അന്നമനട ഉമാമഹേശ്വരന്‍ തുടങ്ങി തിരുവമ്പാടി വിഭാഗത്തിന്‍റെ ആനകളെല്ലാം നീരാട്ടു കഴിഞ്ഞു നിരന്നു.
അഗ്രശാലയ്ക്കു പിറകിലായിരുന്നു പാറമേക്കാവു വിഭാഗത്തിന്‍റെ കൊമ്പന്‍മാരുടെ നീരാട്ട്.
കുളികഴിഞ്ഞു പനമ്പട്ടയെമെടുത്തു പ്രത്യേകം തയാറാക്കിയ പവലിയനില്‍ വെയില്‍ കാഞ്ഞൊരു നില്‍പ്പ്.
വൈകാതെ തന്നെ ഡോക്റ്റര്‍ സംഘം പരിശോധനയ്ക്കെത്തി. പാസ്മാര്‍ക്ക് കിട്ടയതോടെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലേക്ക്.
തൃശൂരിലെ പൂരക്കമ്പക്കാരില്‍ ഏറെയും ആനപ്രേമികളാണ്.
പളപളതിളങ്ങുന്ന നെറ്റിപ്പട്ടവും, അഴകായി മുകളില്‍ വട്ടംകറങ്ങുന്ന ആലവട്ടവും വെണ്‍ഞ്ചാമരവും കാല്‍ത്തളകളും മണികളുകളുമായി ആനച്ചന്തം കാണാന്‍ എത്തുന്നവര്‍ക്കു തൃശൂര്‍ പൂരം ആനപ്പൂരം തന്നെ... (കെ.പി. ഷിജു)
Continuous Frames...
+91 9400322866
+91 9809860606
--
You received this message because you are subscribed to the Google
Groups "Lovers India" group.
To post to this group, send email to loversindia@googlegroups.com
To unsubscribe from this group, send email to
loversindia+unsubscribe@googlegroups.com
http://groups.google.co.in/group/loversindia
No comments:
Post a Comment